Connect with us

KERALA

ഞാനും എന്റെ കൂടെയുള്ളവരും ഇടതുമുന്നണി വിട്ടു, ഐശ്വര്യ കേരള യാത്രയിൽ പങ്കുചേരും: മാണി സി കാപ്പൻ

Published

on

കോട്ടയം: താനും തനിക്കൊപ്പമുള്ളവരും ഇടതുമുന്നണി വിട്ടു എന്നും യുഡിഎഫിലെ ഘടകകഷിയായി പ്രതീക്ഷിയ്ക്കാം എന്നും മാണി സി കാപ്പൻ. യുഡിഎഫിലേയ്ക്ക് ഘടകകക്ഷിയായി പോവുകയാണെങ്കിൽ ഏഴ് ജില്ലാ പ്രസിഡന്റുമാരും, 17 ഭാരവാഹികളിൽ 9 പേരും തനിക്കൊപ്പം ഉണ്ടാകും എന്നും മാണി സി കാപ്പൻ വ്യക്തമാക്കി. ഡൽഹിയിൽനിന്നും കേരളത്തിൽ മടങ്ങിയെത്തിയപ്പോഴാണ് മാണി സി കാപ്പന്റെ പ്രതികരണം.

 
‘എൻസിപി ഏത് മുന്നണിയ്ക്കൊപ്പമാണെന്ന് കേന്ദ്ര നേതൃത്വം ഇന്ന് വ്യക്തമാക്കും. തീരുമാനം എനിയ്ക്ക് അനുക്കുലമാകും എന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കിൽ ഭാവി കാര്യങ്ങൾ അപ്പോൾ തീരുമാനിയ്ക്കും. നാളെ ഐശ്വര്യ കേരള യാത്രയിൽ ശക്തി തെളിയിയ്ക്കും. എനിയ്ക്ക് ഒപ്പമുള്ളവരും നാളെ യത്രയിൽ അണിചേരും. മാണി സി കാപ്പൻ വ്യക്തമാക്കി. എൻസിപി എൽഡിഎഫിൽ തന്നെ തുടർന്നേയ്കും എന്നാണ് ഇപ്പോൾ പുറത്തുവരുന റിപ്പോർട്ടുകൾ. എന്നാൽ മുന്നണി മാറ്റം തള്ളിക്കളയാനുമാകില്ല.

Continue Reading