Connect with us

NATIONAL

മദ്യപിച്ചാല്‍ ജോലിയില്‍ നിന്ന് പുറത്താക്കും; പോലീസുകാര്‍ക്ക് കര്‍ശന നടപടിയുമായി നിതീഷ് കുമാര്‍

Published

on

പട്‌ന: ജീവിതത്തില്‍ ഇനി മദ്യപിക്കില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിജ്ഞ ചെയ്യണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്ത് ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചതായി കണ്ടെത്തിയാല്‍ അവരെ ഉടനടി ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു.


എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന് വേണ്ടിയുളള യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം.

നിതീഷ് കുമാറിന്റെ വാക്കുകള്‍;

മദ്യനിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് ആകെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മദ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിജ്ഞയെടുക്കേണ്ടത് അത്യാവശ്യമാണ്.

ആരെങ്കിലും , ഇത് ലംഘിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടിയും ജോലിയില്‍ നിന്ന് പുറത്താക്കലും നേരിടേണ്ടി വരും. ബിഹാറില്‍ ഏകദേശം 80,000 ത്തിലധികം പോലീസ് ഉദ്യോഗസ്ഥരുണ്ട്. മദ്യം ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുകില്ലെന്ന് ഓരോ വര്‍ഷവും ഇവര്‍ പ്രതിജ്ഞ എടുക്കാറുണ്ട്.

Continue Reading