KERALA
യു.ഡി.എഫും എൽ.ഡി.എഫും കൈകോർത്തു. അവിണിശ്ശേരി പഞ്ചായത്ത് ബി.ജെ.പിക്ക് നഷ്ടമായി

തൃശൂർ: യുഡിഎഫ് പിന്തുണയിൽ തൃശൂർ അവിണിശ്ശേരി പഞ്ചായത്ത് ഭരണം എൽഡിഎഫിന്. കഴിഞ്ഞ തവണ ബിജെപി ഭരിച്ച പഞ്ചായത്തിലാണ് യുഡിഎഫിന്റെ മൂന്ന് അംഗങ്ങൾ ഇടതിന് അനുകൂലമായി വോട്ട് ചെയ്തത്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന കഴിഞ്ഞ ഡിസംബറിലും സമാനമായ രീതിയിൽ വോട്ടിങ്ങിൽ യുഡിഎഫ് പിന്തുണയിൽ എൽഡിഎഫ് ജയിക്കുകയും പിന്നാലെ ഭരണസമിതി രാജിവെക്കുകയുമായിരുന്നു.സിപിഎമ്മിലെ എ ആർ രാജു തന്നെയാണ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
14 അംഗ പഞ്ചായത്തിൽ ആറ് അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. എൽഡിഎഫിന് അഞ്ച് സീറ്റുണ്ട്. മധ്യകേരളത്തിൽ കഴിഞ്ഞ തവണ അധികാരത്തിലിരുന്ന ഏക പഞ്ചായത്ത് ഭരണമാണ് യുഡിഎഫും എൽഡിഎഫും കൈകോർത്തതോടെ ബിജെപിക്ക് നഷ്ടമായത്.