Connect with us

Education

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി

Published

on


കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിൽ താത്കാലിക ജീവനക്കാരെ  സ്ഥിരപ്പെടുത്താൻ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു.  പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എതിരേ യൂത്ത് കോൺഗ്രസ്  നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്.

താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടങ്ങളുണ്ടോ എന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത്. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർഥികൾ കാത്ത് നിൽക്കുമ്പോൾ സർക്കാർ ബോർഡുകളിലും കോർപറേഷനുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നു എന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് ഹർജി നൽകിയിരുന്നത്.കൊല്ലം സ്വദേശികളായ ഫൈസൽ, വിഷ്ണു എന്നിവരാണ് ഹർജി നൽകിയത്.

പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നിഷേധിച്ച് താല്ക്കാലികക്കാർക്ക് നിയമനം നൽകുന്നത് ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ജനുവരിയിലെ ഉത്തരവ് പ്രകാരം കെൽട്രോണിൽ 288 ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നും ഹർജിക്കാർ  ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading