KERALA
താത്‌ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സർക്കാർ നിർത്തിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് താത്‌ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംസ്ഥാന സർക്കാർ നിർത്തിവച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർക്കാർ നടപടി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സ്ഥിരപ്പെടുത്തൽ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് സർക്കാർ വിശദീകരണം. ആരോഗ്യ-റവന്യു വകുപ്പുകളിൽ കൂടുതൽ തസ്‌തികകൾ സൃഷ്‌ടിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
