Connect with us

Education

കൊച്ചിയിലെ  സ്കൂളിൽ മെനിഞ്ചൈറ്റിസ് രോഗബാധ : ഇതുവരെ രോഗം സ്ഥിരീകരിച്ചത് മൂന്ന് കുട്ടികൾക്ക്

Published

on

കൊച്ചി: കളമശേരി സെൻ്റ് പോൾസ് സ്കൂളിൽ മെനിഞ്ചൈറ്റിസ് രോഗബാധ റിപ്പോർട്ട് ചെയ്തതോടെ വിശദീകരണവുമായി സ്കൂൾ പ്രിൻസിപ്പാൾ. സ്കൂൾ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മൂന്ന് കുട്ടികൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്നും സ്കൂൾ പ്രിൻസിപ്പാൾ പറഞ്ഞു.

സ്കൂളിന് ഒരാഴ്‌ച്ചത്തേയ്‌ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 12നും 14നും നടത്താനിരുന്ന വാര്‍ഷിക പരീക്ഷ മാറ്റി വെച്ചിരിക്കുന്നതായും സ്കൂൾ പ്രിൻസിപ്പാൾ വ്യക്തമാക്കി.

രണ്ടാം ക്ലാസ് വിദ്യാർഥിക്ക് കഴിഞ്ഞദിവസമാണ് മെനിഞ്ചൈറ്റിസ് റിപ്പോർട്ട് ചെയ്തത്. നിലവിൽ രണ്ട് ആശുപത്രികളിലായി ആറ് കുട്ടികൾ രോഗ ലക്ഷണവുമായി ഐസിയുവിൽ കഴിയുകയാണ്. സ്‌കൂള്‍ അധികൃതരും ആരോഗ്യവകുപ്പും വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

അതേസമയം, കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡിഎംഒ പറഞ്ഞു. പുതിയ കേസുകൾ ഇല്ല. നഗരസഭ ആരോഗ്യ വിഭാഗം സ്കൂളിൽ ഉടൻ പരിശോധന നടത്തുമെന്നും ഡിഎംഒ അറിയിച്ചു.

Continue Reading