Crime
കണ്ണൂർ കീഴറ യിൽ തെരുവ് വിളക്കിൻ്റെ സോളാർ പാനൽ തലയിൽ വീണ യുവാവ് മരിച്ചു

കണ്ണൂർ :തെരുവ് വിളക്കിൻ്റെ സോളാർ പാനൽ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു കണ്ണൂർ കീഴറയിലെ 19 കാരനായ ആദിത്യനാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സോളാർ പാനൽ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു കഴിഞ്ഞ ദിവസം കീഴറ വള്ളുവൻ കടവിന് സമീപമാണ് അപകടമുണ്ടായത്. തലയിൽ ഗുരുതമായി പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സക്കിടെ ഇന്ന് ഉച്ചതിരിഞ്ഞാണ് ആദിത്യൻ മരണത്തിന് കീഴടങ്ങിയത്.