Connect with us

Crime

പഹൽഗാം ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഇന്റലിജൻസ് റിപ്പോർട്ട് പ്രധാനമന്ത്രിക്ക് ലഭിച്ചു:ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഖാർഗെ

Published

on

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ . കാശ്മീരിൽ ആക്രമണം നടക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചുവെന്നും അതുകൊണ്ടാണ് അദ്ദേഹം കാശ്മീർ സന്ദർശനം മാറ്റിവച്ചതെന്നും മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. ഏപ്രിൽ 22 ന് പഹൽഗാം ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഇന്റലിജൻസ് റിപ്പോർട്ട് പ്രധാനമന്ത്രിക്ക് അയച്ചിരുന്നുവെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.

‘കാശ്മീരിലെ ആക്രമണം ഇന്റലിജൻസ് പരാജയമാണ്. സർക്കാർ അക്കാര്യം അംഗീകരിക്കണം. ആക്രമണം നടക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ എന്തുകൊണ്ട് അവർ ഒന്നും ചെയ്തില്ല. ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി മോദിക്ക് ഒരു ഇന്റലിജൻസ് റിപ്പോർട്ട് അയച്ചതായും അതിനാൽ അദ്ദേഹം കാശ്മീർ സന്ദർശിക്കാനുള്ള തന്റെ പരിപാടി റദ്ദാക്കിയതായും എനിക്ക് വിവരം ലഭിച്ചു. ഞാൻ ഇത് ഒരു പത്രത്തിലും വായിച്ചു’- ഖാർഗെ പറഞ്ഞു.പഹൽഗാമിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്ത് 26 പേരുടെ ജീവൻ അപഹരിച്ച ആക്രമണത്തിൽ ഇന്റലിജൻസ് പരാജയം ഉണ്ടായിരുന്നുവെന്ന് സർക്കാർ സമ്മതിച്ചതായും ഖാർഗെ പറഞ്ഞു. ‘അവർ മെച്ചപ്പെടുത്തുമെന്നാണ് പറയുന്നത്. ഞങ്ങളുടെ ചോദ്യം ഇതാണ്, ആക്രമണത്തെക്കുറിച്ച് അറിഞ്ഞിട്ടും എന്തുകൊണ്ട് നിങ്ങൾ ക്രമീകരണങ്ങൾ ചെയ്തില്ല’- അദ്ദേഹം ചോദിച്ചു.

ഏപ്രിൽ 24 ന് അടച്ചിട്ട മുറിയിൽ നടന്ന സർവകക്ഷി യോഗത്തിൽ, പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായതായി കേന്ദ്ര സർക്കാർ സമ്മതിച്ചെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള ബൈസരൻ പ്രദേശം തുറക്കുന്നതിന് മുമ്പ് പ്രാദേശിക അധികാരികൾ സുരക്ഷാ ഏജൻസികളെ അറിയിച്ചിരുന്നില്ല എന്ന് പ്രതിപക്ഷ നേതാക്കളുടെ ചോദ്യങ്ങൾക്ക് മറുപടിയായി സർക്കാർ പറഞ്ഞതായി റിപ്പോർട്ടുണ്ട്. ജൂണിൽ അമർനാഥ് യാത്ര വരെ ഇവിടെ നിയന്ത്രണമുണ്ട്.

Continue Reading