Connect with us

KERALA

കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് പി.സി ചാക്കോ പാർട്ടി വിട്ടു

Published

on


കൊച്ചി : കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് പി.സി ചാക്കോ പാർട്ടി വിട്ടു. അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തയച്ചു. പാർട്ടിയിലെ അവഗണനയെ തുടർന്നാണ് രാജിയെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ചില നിക്ഷിപ്ത താത്പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാർഥി നിർണ്ണയമെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ്സ് നടപടി ക്രമം അനുസരിച്ച് ഓരോ നിയോജക മണഡലത്തിലും പാനൽ സ്ക്രീനിങ് കമ്മറ്റിക്ക് ലിസ്റ്റ് അയക്കണം. പിന്നീട് സെൻട്രൽ ഇലക്ഷൻ കമ്മറ്റിയിലേക്കും അയക്കണം.
പേരുകളെല്ലാം ഉമ്മൻ ചാണ്ടിയുടയും രമേശ് ചെന്നിത്തലയുടെയും അതോ അവരോടൊപ്പം നിൽക്കുന്ന ഗ്രൂപ്പു നേതാക്കളുടെ കയ്യിലാണെന്നും  ചാക്കോ ആരോപിച്ചു.

ഭാവിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ബി.ജെ.പിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് നിലപാട് വിട്ട് എങ്ങോട്ടുമില്ലെന്നു ചാക്കോ മറുപടി നൽകി. വീതം വെപ്പിന് അംഗീകാരം കൊടുക്കുന്ന ജോലിയാണ് ഹൈക്കമാന്റിനെന്നും ചുണ്ടിക്കാട്ടി.

Continue Reading