Connect with us

Entertainment

തൃശൂർ പൂരം നടത്തിപ്പ് പരിശോധിക്കാൻ ചീഫ് സെക്രട്ടറിതല സമിതി

Published

on

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള സമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഇത്തവണ തൃശൂർ പൂരം പഴയതു പോലെ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ ആറ്റുകാൽ പൊങ്കാലയും ശബരിമല ഉത്സവവും നൽകിയ മാതൃക മുന്നിലുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം.

അതേ സമയം, തൃശൂർ പൂരം മുൻവർഷങ്ങളിലേതു പോലെ തന്നെ നടത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങൾ. ഇക്കാര്യം സർക്കാരിനെയും ജില്ലാ ഭരണകൂടത്തെയും ഇവർ അറിയിച്ചിട്ടുണ്ട്. ദേവസ്വങ്ങളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയെങ്കിലും നേരത്തെ നടത്തി വന്ന രീതിയിൽ ഇത്തവണ നടത്താൻ സാധിച്ചേക്കില്ല. പൂരം നടത്തിപ്പിനായി സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

Continue Reading