KERALA
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍ജെഡിയില്‍ തര്‍ക്കം രൂക്ഷം.കെ.പി മോഹനനെതിരെ കടുത്ത വിമർശനം

കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍ജെഡിയില്‍ തര്‍ക്കം. സംസ്ഥാന കമ്മിറ്റി യോഗത്തില്‍നിന്ന് എം.വി. ശ്രേയാംസ്കുമാര്‍ ഇറങ്ങിപ്പോകുകയും ചെയ്തു.
കെ.പി. മോഹനനെതിരേ രൂക്ഷ വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത്. എല്‍ഡിഎഫിലേക്കുള്ള മുന്നണി മാറ്റത്തിന് തടസം നിന്നത് മോഹനനാണ്. ഇതുമൂലമാണ് എല്‍ഡിഎഫില്‍ പാര്‍ട്ടിക്ക് കാര്യമായ പരിഗണന കിട്ടാതെ പോയതെന്നും ഒരു വിഭാഗം പറഞ്ഞു.
കൂത്തുപറമ്ബില്‍ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുമ്ബ് സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി മോഹനന് പ്രചാരണം തുടങ്ങിയിരിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു. അതേസമയം, ശ്രേയാംസ്കുമാര്‍ കല്പറ്റയില് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. കൂത്തുപറമ്ബില്‍ കെ.പി. മോഹനനും വടകരയില്‍ മനയത്ത് ചന്ദ്രനുമായിരിക്കും മത്സരിക്കുക.