KERALA
മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പട്ടികയിൽ വനിതയും

മലപ്പുറം : നിയമസഭ, മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലാണ് മുസ്‌ലിം ലീഗ് മത്സരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ അബ്ദുസമദ് സമദാനിയും രാജ്യസഭാ സീറ്റിലേക്ക് പി.വി. അബ്ദുൽ വഹാബും മത്സരിക്കും. പുനലൂർ, ചടയമംഗലം, പേരാമ്പ്ര സീറ്റുകളിൽ പിന്നീട് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. 1996ന് ശേഷം ആദ്യമായി വനിതാ സ്ഥാനാർഥിയും പട്ടികയിൽ ഇടംപിടിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നൂർബിന റഷീദിനെയാണ് തീരുമാനിച്ചിരിക്കുന്നത്. കളമശേരിയിൽ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി.ഇ. അബ്ദുൽ ഗഫൂറാണ് മത്സരിക്കുക.
മൂന്നു തവണ എംഎൽഎമാരായവർ മത്സരിക്കില്ല. അതേസമയം, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ്, എം.കെ.മുനീർ എന്നിവർക്ക് ഇളവ് നൽകി.
സ്ഥാനാർഥികൾ ഇവർ:
- മഞ്ചേശ്വരം : എ.കെ.എം. അഷ്റഫ്
- കാസർഗോഡ് : എൻ.എ. നെല്ലിക്കുന്ന്
- അഴീക്കോട് : കെ.എം. ഷാജി
- കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുല്ല
- കുറ്റ്യാടി : പാറക്കല്‍ അബ്ദുല്ല
- കോഴിക്കോട് സൗത്ത് : നൂര്‍ബീന റഷീദ്
- കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍)
- തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്
- മലപ്പുറം : പി. ഉബൈദുല്ല
- വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
- കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം
- ഏറനാട് : പി.കെ ബഷീര്‍
- മഞ്ചേരി : യു.എ. ലത്തീഫ്
- പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം
- താനൂര്‍ : പി.കെ. ഫിറോസ്
- കോട്ടയ്ക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍
- മങ്കട : മഞ്ഞളാംകുഴി അലി
- വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി
- തിരൂര്‍ : കുറുക്കോളി മൊയ്തീന്‍
- ഗുരുവായൂര്‍ : കെ.എന്‍.എ. ഖാദര്‍
- തിരൂരങ്ങാടി : കെ.പി.എ. മജീദ്
- മണ്ണാര്‍ക്കാട് : എന്‍. ഷംസുദ്ദീന്‍
- കളമശ്ശേരി : വി.ഇ. ഗഫൂര്‍
- കൊടുവള്ളി : എം.കെ. മുനീര്‍
- കോങ്ങാട് : യു.സി. രാമന്‍
- പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും
- പേരാമ്പ്ര : പിന്നീട് പ്രഖ്യാപിക്കും