Connect with us

KERALA

ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെന്ന് പിണറായി

Published

on

കണ്ണൂര്‍: കേവല ഭൂരിപക്ഷം ഇല്ലെങ്കിലും കേരളം ഭരിക്കുമെന്ന് ബി.ജെ.പി നേതാക്കൾ ആവർത്തിക്കുന്നത് കോൺ​ഗ്രസിലുള്ള വിശ്വാസം കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. 35 സീറ്റ് ലഭിച്ചാലും കേരളം ഭരിക്കുമെന്ന് പറയുന്നത് ഈ വിശ്വസം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ബി.ജെ.പിയുടെ ഈ ഡെപോസിറ്റുകളെ നിയമസഭയിലേക്ക് അയക്കണോ എന്ന് ജനം ആലോചിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശം കേവലം ഭൂരിപക്ഷമില്ലെങ്കിലും കേരളം ഭരിക്കുമെന്ന് അവകാശപ്പെട്ടിരുന്നു

Continue Reading