KERALA
ധര്‍മടത്ത് സി.രഘുനാഥ് തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി

കണ്ണൂർ∙ മുഖ്യമന്ത്രി മല്‍സരിക്കുന്ന ധര്‍മടത്ത് കെ.സുധാകരന്‍ നിര്‍ദേശിച്ച സി.രഘുനാഥ് തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി. രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കത്ത് നല്‍കി. രഘുനാഥ് ഇന്നലെ തന്നെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു.
കെ.സുധാകരനെ മല്‍സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവും പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. ഇതോടെ സ്ഥാനാര്‍ഥിയാരെന്നു ഹൈക്കമാന്‍ഡ് അറിയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞെങ്കിലും ഒൗദ്യോഗിക അറിയിപ്പൊന്നും വന്നില്ല. മറ്റ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം രഘുനാഥിനും കൈപ്പത്തി ചിഹ്നം അനുവദിച്ചുകൊണ്ട് കെപിസിസി കത്ത് നല്‍കിയതോടെയാണ് രഘുനാഥ് തന്നെയാണ് സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ തീരുമാനമായത്.