KERALA
ആഴക്കടല്‍ മല്‍സ്യബന്ധന കരാറിന്റെ ധാരണാപത്രം റദ്ദാക്കാതെ സര്‍ക്കാര്‍ വഞ്ചിക്കുന്നു; ധാരണാപത്രം റദ്ദാക്കാത്തത് വന്‍ കോഴ കൈമറിഞ്ഞതിനാലെന്ന് ചെന്നിത്തല

തിരുവനന്തപുരം: അഴക്കടല്‍ മല്‍സ്യബന്ധന കരാറിന്റെ ധാരണാപത്രം റദ്ദാക്കാതെ സര്‍ക്കാര്‍ വഞ്ചിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധാരണാപത്രം റദ്ദാക്കാത്തത് വന്‍ കോഴ കൈമറിഞ്ഞതിനാലെന്നും ചെന്നിത്തല ആരോപണം ഉന്നയിച്ചു.
അതിനിടെ, ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. ആഴക്കടല്‍ കരാർ റദ്ദാക്കാന്‍ മന്ത്രി തന്നെ കെഎസ്ഐഡിസിയോട് പറഞ്ഞതാണ്. റദ്ദാക്കിയ ധാരണാപത്രമാണ് റദ്ദാക്കിയില്ലെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
തീരദേശത്തെ ജനങ്ങൾക്ക് മുന്നിൽ യഥാർഥ കുറ്റവാളി കോണ്‍ഗ്രസാണ്. മത്സ്യത്തൊഴിലാളികളെ ചേർത്തുനിർത്തിയത് എൽഡിഎഫാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരട്ടവോട്ടില്‍ പ്രതിപക്ഷ നേതാവിന്റെ കണ്ടെത്തല്‍ മഹാകാര്യമല്ല. അണിയറയില്‍ പല ആയുധങ്ങളും ഒരുങ്ങുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതൊന്നും മതിയാവില്ല. സിപിഎം നേതാക്കളെയും കുടുംബങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.