Connect with us

KERALA

അദാനിയുമായി വൈദ്യുതി കരാർ ഉണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ടെന്ന് ചെന്നിത്തല

Published

on

തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായുള്ള വൈദ്യുതി കരാറിനെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് നുണയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി നേരിട്ടാണ് അദാനിയുമായി കരാറുണ്ടാക്കിയത്.എത്ര കമ്മീഷൻ കിട്ടിയെന്ന് മാത്രം മുഖ്യമന്ത്രി പറഞ്ഞാൽ മതിയെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.ലയിക്കേണ്ടത് സി.പി.എമ്മും ബി.ജെ.പിയും, ആചാര സംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് പ്രധാനമന്ത്രിക്ക് ഓർമ്മയുണ്ടോയെന്ന് രമേശ് ചെന്നിത്തല
‘പിണറായി- അദാനി കൂട്ടുകെട്ട് തെളിഞ്ഞു.അധിക വൈദ്യുതി ഉണ്ടായിരിക്കെ എന്തിനാണ് വൈദ്യുതി വാങ്ങുന്നത്? ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ആരുടേത്? ജനങ്ങളുടെ പോക്കറ്റടിക്കാൻ അദാനിക്ക് അവസരം ഒരുക്കി. സർക്കാർ ഈ വിഷയത്തിൽ ഉരുണ്ടു കളിക്കുന്നു. മോദിയ്ക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് അദാനി. പിണറായിയുടെ പല കേസുകളും മുങ്ങിപ്പോകാൻ കാരണം ഇതാണ്.’-പ്രതിപക്ഷ നേതാവ് പറഞ്ഞു.
തന്റെ ആരോപണങ്ങളെല്ലാം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അഴിമതിയും, കൊള്ളയും മാത്രമാണ് അഞ്ച് വർഷക്കാലത്തെ പിണറായി സർക്കാരിന്റെ മുഖമുദ്ര. ഈ അഴിമതി ഭരണം അവസാനിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading