Connect with us

NATIONAL

ഇന്ത്യയിലെ നിലവിലെ സ്ഥിതിയില്‍ കോണ്‍ഗ്രസിനോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ഗാന്ധി

Published

on

ന്യൂഡൽഹി: ഇന്ത്യയിലെ നിലവിലെ സ്ഥിതിയിൽ കോൺഗ്രസിനോ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കോ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.

ഇന്ത്യയിലെ അധികാര നിയുക്തമായ ചട്ടക്കൂടുകളും സാമ്പത്തീക മാധ്യമ മേൽക്കോയ്മകളും ബിജെപി മൊത്തമായി പിടിച്ചെടുത്തിരിക്കുന്ന സാഹചര്യമാണ് രാജ്യത്തെന്നും അതുകൊണ്ട് കോൺഗ്രസിനോ ബഹുജൻസമാജ് പാർട്ടിയ്‌ക്കോ സമാജ് വാദി പാർട്ടിക്കോ എൻസിപിയ്‌ക്കോ മറ്റ് ദേശീയ പാർട്ടികളിൽ ഒന്നിനും തെരഞ്ഞെടുപ്പിൽ ജയിച്ചു കയറുക അസാധ്യമാണെന്നും രാഹുൽ പറഞ്ഞു.

2014 ന് ശേഷം പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തന രീതിയെ മാറ്റുന്ന തരത്തിൽ ഭരിക്കുന്നവർ അധികാര സംവിധാനങ്ങളുടെ ചട്ടക്കൂടുകൾ പൊളിച്ചു മാറ്റി. മത്സരിക്കുമ്ബോൾ തനിക്ക വേണ്ടത് അധികാരം നിക്ഷിപ്തായിരിക്കുന്ന സ്ഥാപന ഘടനകൾ, നീതിന്യായ വ്യവസ്ഥയിൽ നിന്നുള്ള സുരക്ഷ, സ്വതന്ത്ര മാധ്യമങ്ങൾ, സാമ്ബത്തീക തുല്യത തുടങ്ങി ഒരു രാഷ്ട്രീയപാർട്ടി പ്രവർത്തിക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളും ഒത്തു ചേരണമെന്നും രാഹുൽ പറഞ്ഞു.

താൻ പ്രധാനമന്ത്രിയായാൽ രാജ്യത്തിന്റെ വളർച്ചയിൽ ഊന്നുന്ന നയങ്ങളേക്കാൾ തൊഴിലവസരം സൃഷ്ടിക്കാനാകും ശ്രമിക്കുകയെന്നും രാഹുൽ പറഞ്ഞു. വളർച്ച ആവശ്യമായ കാര്യം തന്നെയാണെങ്കിലും അതിനൊപ്പം മൂല്യവർദ്ധിതം, ഉൽപ്പാദനം, തൊഴിലവസരം സൃഷ്ടിക്കൽ എന്നിവയ്ക്കും പ്രാധാന്യം നൽകേണ്ടതുണ്ട്. ആനുപാതികമായി തൊട്ടടുത്ത് തൊഴിലവസരം കൂടുന്നില്ലെങ്കിൽ ഒമ്ബത് ശതമാനം വളർച്ച ഉണ്ടായാലും തനിക്ക് താൽപ്പര്യമുണ്ടാകില്ലെന്നും പറഞ്ഞു.

ആസ്സാമിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ വിവാദവും രാഹുൽ ചൂണ്ടിക്കാട്ടി. കാറിൽ വോട്ടിംഗ് മെഷീനുമായി ബിജെപി സ്ഥാനാർത്ഥി ചുറ്റിയടിക്കുന്നതിന്റെ ദൃശ്യങ്ങൾ തങ്ങളുടെ ഒരു പ്രവർത്തകൻ അയച്ചിരുന്നു. എന്നാൽ അത് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ലെന്നും പറഞ്ഞു. മുൻ അണ്ടർ സെക്രട്ടറിയും ഹാർവാർഡ് കെന്നഡി സ്‌കൂൾ പ്രൊഫസറുമായ നിക്കോളാസ് ബേൺസുമായി നടത്തിയ വിർച്വൽ കോൺവെർസേഷനിൽ ആണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. അതേസമയം ബിജെപി സ്ഥാനാർത്ഥി വോട്ടിംഗ് മെഷീനുമായി കറങ്ങി നടക്കുന്നു എന്ന വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തില്ലെന്ന രാഹുലിന്റെ വാദം തെറ്റാണ്. രാജ്യത്തെ വിവിധ മുൻനിര മാധ്യമങ്ങളും ഡിജിറ്റൽ ന്യൂസ് വെബ്‌സൈറ്റുകളും വിഷയം കവർ ചെയ്തിരുന്നു.

നിഷ്പക്ഷമായ ഒരു രാഷ്ട്രീയ പോരാട്ടം ഉറപ്പാക്കേണ്ട വ്യവസ്ഥാപിത സ്ഥാപനങ്ങൾ അങ്ങിനെ ചെയ്യുന്നില്ലെന്നും രാഹുൽ ആരോപിച്ചിരുന്നു. ബിജെപി നേതാവ് മെഷീനുമായി കറങ്ങി നടക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നാലു ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. ആസ്സാമിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ പെടുന്ന പത്താർകാൻഡി മണ്ഡലത്തിലാണ് ബിജെപി നേതാവിന്റെ കാറിൽ വോട്ടിംഗ് മെഷീൻ കണ്ടെത്തിയത്.

Continue Reading