HEALTH
കഴിഞ്ഞതവണ വൃദ്ധരേയും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരേയും സാരമായി ബാധിച്ച കോവിഡ് രണ്ടാം വരവിൽ പിടികൂടുന്നത് യുവാക്കളെ

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ കൂടുതൽ ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത്. ഒന്നാം കോവിഡ് വ്യാപനത്തിൽ നിന്നും വ്യത്യസ്തമായി ഇത്തവണ യുവാക്കളിലാണ് കോവിഡ് കൂടുതലായി കാണപ്പെടുന്നത്. കഴിഞ്ഞതവണ വൃദ്ധരേയും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരേയും സാരമായി ബാധിച്ച കോവിഡ് രണ്ടാം വരവിൽ ആരോഗ്യമുള്ളവരെയാണ് പിടികൂടുന്നത്. രാജ്യത്തിന്റെ മനുഷ്യസമ്പത്തിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് കോവിഡ് പിടിമുറുക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
രണ്ടാം തരംഗത്തിൽ പ്രായമായവരേക്കാൾ യുവാക്കളിലാണ് രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡയഗനോസ്റ്റിക് ലാബിലെ വിദഗ്ധ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്ത് കാണിച്ച ലക്ഷണങ്ങളിലും കാര്യമായ മാറ്റം കാണിക്കുന്നുണ്ടെന്ന് അവർ വിശദമാക്കി.