Connect with us

HEALTH

ഒരു ഡോസ് വാക്‌സീന് 700-1,000 രൂപ വരെ വില നൽകേണ്ടി വരും

Published

on

ന്യൂഡൽഹി രാജ്യത്തെ18 വയസ്സ് തികഞ്ഞ എല്ലാവർക്കും കുത്തിവയ്പ്പെടുക്കാനും പൊതുവിപണിയിൽ കോവിഡ് വാക്സീൻ എത്തിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ വിലയെപ്പറ്റി ആശങ്കയുയർന്നു. ഈ വർഷം അവസാനത്തോടെ സ്വകാര്യ വിപണിയിൽ ഒരു ഡോസ് വാക്‌സിന് 700-1,000 രൂപ വരെ വില നൽകേണ്ടി വരുമെന്നാണു പ്രതീക്ഷിക്കുന്നത്. സർക്കാർ നിർദേശിച്ച വില 250 രൂപയാണ്.

കോവിഷീൽഡ് വാക്സീനു സ്വകാര്യ വിപണിയിൽ ഡോസിന് 1,000 രൂപയോളം വിലയാകുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല നേരത്തെ പറഞ്ഞിരുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും റഷ്യയുടെ സ്പുട്‌നിക് വാക്സീൻ ഇറക്കുമതി ചെയ്യുന്ന ഡോ. റെഡ്ഡീസ് 750 രൂപയിൽ താഴെയായി ഡോസിന് വിലയീടാക്കുമെന്നാണു സൂചന. ഇതുവരെ വില ഉറപ്പിച്ചിട്ടില്ലെന്നാണു കമ്പനികൾ പറയുന്നത്.

സ്വകാര്യ വിപണിയിൽ വിൽക്കാൻ കഴിയുന്ന അളവ്, രാജ്യത്തെ വിതരണ ശൃംഖല, കയറ്റുമതി സാഹചര്യം തുടങ്ങിയവയെ ആശ്രയിച്ചായിരിക്കും വില നിശ്ചയിക്കുകയെന്നു കമ്പനി വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനങ്ങൾക്കു നേരിട്ടു വാക്സീൻ വാങ്ങാമെന്നു കേന്ദ്രം പറഞ്ഞെങ്കിലും ഇതിന്റെ മാനദണ്ഡങ്ങളും വില നിശ്ചയിക്കുന്നതിൽ പ്രധാനമാണ്

Continue Reading