Connect with us

HEALTH

കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ സമ്മതിക്കാത്തതിനാല്‍ മൃതദേഹവും സൈക്കിളില്‍ വെച്ച് നടന്ന് വൃദ്ധൻ

Published

on

ജോന്‍പൂര്‍: കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഗ്രാമവാസികള്‍ സമ്മതിക്കാത്തതിനാല്‍ മൃതദേഹവും സൈക്കിളില്‍ വെച്ച് നടന്ന് വൃദ്ധന്‍. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വിവരമറിഞ്ഞ പൊലീസാണ് പിന്നീട് മൃതദേഹം സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തത്.

തിലക്ധാരി സിങ് എന്നയാളിന്റെ ഭാര്യ രാജ്കുമാരിയാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ആംബുലന്‍സില്‍ മൃതദേഹം ഗ്രാമത്തില്‍ എത്തിച്ചതിന് ശേഷം സംസ്‌കാര ചടങ്ങിന് സഹായിക്കാന്‍ തിലക്ധാരി ഗ്രാമവാസികളോട് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ ആരുംതന്നെ സഹായത്തിന് എത്തിയില്ല. തുടര്‍ന്നാണ് ഒറ്റയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ ചെയ്യാന്‍ തിലക്ധാരി തീരുമാനിച്ചത്. തുടര്‍ന്ന് മൃതദേഹം സൈക്കിളില്‍ കയറ്റിവെച്ച് നടന്നു.

മൃതദേഹവുമായി പുഴക്കഴയിലെ ശ്മശാനത്തിലെത്തിയപ്പോള്‍ സംസ്‌കരിക്കാന്‍ ഗ്രാമവാസികള്‍ സമ്മതിച്ചില്ല. വിവരമറിഞ്ഞെത്തിയ പൊലീസ്, മൃതദേഹം കൊണ്ടുപോകാന്‍ വാഹനം എത്തിക്കുകയും മറ്റൊരു ശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തു. സംസ്‌കാര ചടങ്ങിന് ആവശ്യമായ പണം നല്‍കിയതും പൊലീസാണ്.

Continue Reading