KERALA
ഇ.ശ്രീധരൻ 1234 വോട്ടിനു മുന്നിൽ.മന്ത്രി കെ.ടി ജലീൽ പിന്നിൽ

.കോഴിക്കോട്..പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ വോട്ടെണ്ണൽ തുടരുമ്പോൾ ബിജെപി സ്ഥാനാർഥി ഇ.ശ്രീധരൻ 1234 വോട്ടിനു മുന്നിൽ. തപാൽ വോട്ടുകൾ ഇവിടെ എണ്ണിത്തുടങ്ങിയത് രാവിലെ എട്ടരയോടെയാണ്.
വടകരയിൽ കെ.കെ.രമ 1733 വോട്ടിന് മുന്നിൽ .സംസ്ഥാനത്ത് ആദ്യത്തെ 40 മിനിറ്റിൽ 20 ശതമാനത്തോളം തപാൽ വോട്ടുകൾ എണ്ണിത്തീർന്നു. എല്ലാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു.എലത്തൂരിൽ ശശീന്ദ്രന് 266 വോട്ടിന്റെ ലീഡ് .കൊയിലാണ്ടിയിൽ കാനത്തിൽ ജമീലയ്ക്ക് 50 വോട്ടിന്റെ ലീഡ് .
കുന്നമംഗലത്ത് എൽ ഡി എഫ് സ്വതന്ത്രൻ പി.ടി.എ.റഹീമിന് 30 വോട്ടിന്റെ ലീഡ്. മുൻ മന്ത്രി കെ.ടി ജലീൽ പിന്നിലാണ്. വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും യു.ഡി. എഫ് മുന്നിട്ട് നിൽക്കുകയാണ്.