KERALA
എൽ.ഡി.എഫ് 89 യു.ഡി.എഫ് 48 എൻഡിഎ 3

തിരുവനന്തപുരം: കേരള നിയമസഭയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വ്യക്തമായ ലീഡുമായി ഇടതുമുന്നണി. ആകെയുള്ള 140 സീറ്റുകളില്‍ 89 ഇടത്താണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 48 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. അതേസമയം, പ്രതീക്ഷകള്‍ തെറ്റിച്ച് 3 മണ്ഡലങ്ങളില്‍ എന്‍ഡിഎ ലീ!ഡ് ചെയ്യുന്നുണ്ട്. പാലക്കാട്, നേമം, തൃശൂര്‍ എന്നിവിടങ്ങളിലാണ് ബിജെപിയുടെ ലീഡ്.
അതേസമ!യം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയില്‍ മൂന്നു സീറ്റുകളില്‍ മാത്രമാണ് മുന്നണിക്ക് ലീഡുള്ളത്. പുതുപ്പള്ളിയിലും കോട്ടയത്തും പാലായിലുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. മറ്റു സീറ്റുകളില്‍ എല്ലാം എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ത്രികോണ മല്‍സരം കാഴ്ച വച്ച ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍.വാസവന്‍ ലീ!ഡ് ചെയ്യുന്നു.
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.രമ മുന്നിട്ടുനില്‍ക്കുകയാണ്. കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ ലീ!ഡ് 4000 കടന്നു.