KERALA
വയനാട്ടിൽ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു

ബത്തേരി: ആളൊഴിഞ്ഞ ഷെഡില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരണത്തിനു കീഴടങ്ങി. ബത്തേരി കാരക്കണ്ടി ചപ്പങ്ങല്‍ ജലീൽ – സുൽഫത്ത് ദമ്പതികളുടെ മകൻ ഫെബിൻ ഫിറോസ് (14) ആണ് ഇന്ന് പുലർച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
സ്ഫോടനത്തിൽ പരുക്കേറ്റ ബത്തേരി കോട്ടക്കുന്ന് സ്വദേശി മുരളി (16), പാലക്കാട് മാങ്കുറിശി സ്വദേശി മുഹമ്മദ് അജ്മല്‍ (14) എന്നീ കുട്ടികള്‍ കഴിഞ്ഞ 26നു മരിച്ചിരുന്നു.
ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിക്കു സമീപം ആളൊഴിഞ്ഞ ഷെഡില്‍ കഴിഞ്ഞ 22നാണ് അപകടമുണ്ടായത്. പ്രദേശത്തു കളിക്കാനെത്തിയതായിരുന്നു കുട്ടികള്‍. മുഹമ്മദ് അജ്മല്‍ കോട്ടക്കുന്നിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു.