Crime
ഒരു കോടി രൂപ തട്ടിയെന്ന കേസിൽ സംവിധായകന് ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍

ആലപ്പുഴ: ശ്രീവല്‍സം ഗ്രൂപ്പില്‍ നിന്നും ഒരു കോടി രൂപ തട്ടിയെന്ന കേസിൽ സംവിധായകന് വി.എ. ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍. ഒരു വര്‍ഷം മുന്‍പാണ് ശ്രീകുമാര്‍ മേനോനെതിരെ പരാതി പോലീസിന് ലഭിച്ചത്. ആലപ്പുഴ സൗത്ത് പോലീസാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്.
ശ്രീകുമാര്‍ മേനോന് നൽകിയ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി ഇത് തള്ളിയതോടെയാണ് ശ്രീകുമാര്‍ അറസ്റ്റിലാകുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും