Connect with us

Uncategorized

ശ്മശാനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന സംഘം പോലീസിന്റെ പിടിയിലായി

Published

on

ലഖ്നൗ: വര്‍ഷങ്ങളായി ശ്മശാനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന സംഘം പോലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശിലെ ഭാഗ്പതിലാണ് സംഭവം. 10 വര്‍ഷക്കാലമായി മൃതശരീരം മൂടാനുപയോഗിക്കുന്ന തുണി, മൃതശരീരത്തെ ധരിപ്പിക്കുന്ന വസ്ത്രങ്ങള്‍, മറ്റു വസ്തുക്കള്‍ മോഷ്ടിക്കുകയാണ് അറസ്റ്റിലായ ഏഴംഗസംഘം. പുതപ്പുകള്‍, സാരികള്‍, മറ്റു വസ്ത്രങ്ങള്‍ എന്നിവയാണ് പ്രധാന മോഷണവസ്തുക്കളെന്ന് പ്രതികള്‍ മൊഴി നല്‍കി.

സംഘത്തിന്റെ പക്കല്‍ നിന്ന് 520 പുതപ്പുകള്‍, 127 കുര്‍ത്തകള്‍, 52 സാരികള്‍, മറ്റു വസ്ത്രങ്ങള്‍ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതശരീരത്തില്‍ നിന്നെടുത്ത വസ്ത്രങ്ങള്‍, നന്നായി അലക്കിയെടുത്ത ശേഷം ഇസ്തിരിയിട്ട് ഗ്വാളിയറിലെ ഒരു കമ്പനിയുടെ ലേബലില്‍ വില്‍പനക്കെത്തിക്കുകയാണ് സംഘം ചെയ്തിരുന്നത്. പ്രദേശത്തിലെ ചില വസ്ത്രവ്യാപാരികള്‍ക്ക് സംഘവുമായി വില്‍പനകരാറുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Continue Reading