Business
ബജറ്റിൽ വ്യാപാരികളെ പരിഗണിച്ചില്ലെന്ന് ഏകോപന സമിതി

കോഴിക്കോട്: സംസ്ഥാന ബജറ്റിൽ വ്യാപാരികളെ പരിഗണിച്ചില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. നികുതി പിരിക്കാനുള്ളവരായി മാത്രം വ്യാപാരികളെ സർക്കാർ കണ്ടു.
പ്രളയ ദുരിതാശ്വാസ കാലത്ത് വ്യാപാരികൾ നൽകിയ സംഭാവനകൾ പരിഗണിച്ച് വ്യാപാരികളെ സഹായിച്ചില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ ആരോപിച്ചു.
വ്യാപാരികളെ സഹായിക്കുന്ന ബജറ്റല്ല ഇത്തവണത്തേത്. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. വ്യാപാര മേഖലയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള പദ്ധതികൾ ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു.