KERALA
പെട്രാൾ വില 100 രൂപയിലെത്തിയതിൽ പ്രതിക്ഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഹെൽമെറ്റ് ഉയർത്തിക്കാട്ടി പ്രതിഷേധിച്ചു

കാസർകോഡ്. പെട്രാൾ വില 100 രൂപയിലെത്തിയതിൽ പ്രതിക്ഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അദ്ദേഹം ഇരുചക്രവാഹനം റോഡിൽ നിർത്തി ഹെൽമെറ്റ് ഉയർത്തിക്കാട്ടിയാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഈ ഫോട്ടോ യടക്കം തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഫെയ്സ്ബുക്കിൽ ഫോട്ടോക്ക് താഴെ ഇട്ട കുറിപ്പ് കേന്ദ്ര-സംസ്ഥാന സർക്കാറുകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
ഉണ്ണിത്താന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
പെട്രോൾ വിലയിൽ സെഞ്ച്വറി അടിച്ച്
കേന്ദ്ര സർക്കാർ.
സംസ്ഥാന നികുതി കുറക്കാതെ
കേരള സർക്കാർ.
ചക്കിക്കൊത്ത ചങ്കരൻ എന്നല്ലാതെ എന്ത് പറയാൻ!
ശക്തമായി പ്രധിഷേധിക്കുന്നു.