Crime
പരിസ്ഥിതി ദിനത്തിൽ വഴിയരികിൽ കഞ്ചാവ് ചെടി നട്ട് യുവാക്കൾ

കൊല്ലം: പരിസ്ഥിതി ദിനത്തിൽ വഴിയരികിൽ കഞ്ചാവ് ചെടി നട്ട് യുവാക്കൾ . പ്രതികളായ യുവാക്കളെ തിരഞ്ഞ് എക്‌സൈസ് വകുപ്പ് ഓടി നടക്കുകയാണിപ്പോൾ. മങ്ങാട് കണ്ടച്ചിറ കുരിശരിമുക്കിൽ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ് യുവാക്കൾ കഞ്ചാവ് ചെടി നട്ടത്. ചെടി നട്ട ശേഷം ഫോട്ടോ എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തു.
യുവാക്കളുടെ പ്രവർത്തിയിൽ സംശയം തോന്നിയ നാട്ടുകാരാണ് എക്‌സൈസിൽ വിവരം അറിയിച്ചത്. എക്‌സൈസ് കൊല്ലം സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ കഞ്ചാവ് ചെടികൾ തന്നെയാണിതെന്ന് സ്ഥിരീകരിച്ചു.
60 സെന്റിമീറ്ററും 30 സെന്റി മീറ്ററും വളർച്ചയുള്ള രണ്ട് ചെടികളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. കഞ്ചാവ് കേസിൽ മുൻപ് പിടിയിലായ കണ്ടച്ചിറ സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലാണ് ചെടികൾ നട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്.