NATIONAL
പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വാക‌്സിനേഷൻ സംബന്ധിച്ച പരാമർശങ്ങളും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകും.