NATIONAL
അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ കുടുംബം നിരാഹാര സമരം ആരംഭിച്ചു

കവരത്തി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ കുടുംബം നിരാഹാര സമരം ആരംഭിച്ചു. ലക്ഷദ്വീപ് ആന്ദ്രോത്തിലെ സഹദുദ്ദീനും കുടുംബവുമാണ് ഇന്ന് കാലത്ത് 6മണി മുതൽ വൈകുന്നേരം 6മണിവരെ നിരാഹാരം സമരo സംഘടിപ്പിച്ചത്. അഡ്മിനി ട്രേറ്റർ നടപ്പാക്കിയ ജന ദ്രോഹപരമായ പരിഷ്ക്കാരങ്ങൾ പിൻവലിക്കുന്നത് വരെ സമരം ശക്തമാക്കുമെന്ന് സഹ ദുദീനും കുടുംബവും പറഞ്ഞു. ഇത്തരത്തിൽ നിരവധി കുടുംബങ്ങളാണ് ലക്ഷദ്വീപിൽ പ്രത്യക്ഷ സമര രംഗത്ത് ഇറങ്ങിയിട്ടുള്ളത്.