NATIONAL
സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തി കേന്ദ്ര സര്‍ക്കാർ

സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തി കേന്ദ്ര സര്‍ക്കാർ
ന്യൂഡല്‍ഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തി കേന്ദ്ര സര്‍ക്കാര്‍ . സംസ്ഥാന ജിഡിപിയുടെ അഞ്ച് ശതമാനം വരെ കടമെടുക്കാനാണ് കേന്ദ്രത്തിന്റെ അനുമതി.കേരളത്തിനു പുറമേ ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കാനും അനുമതിയുണ്ട്.
നേരത്തെ തന്നെ കേന്ദ്രം നിര്‍ദ്ദേശിച്ച ചില പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വായ്പാ പരിധി ഉയര്‍ത്തുന്നതിന് അനുമതി കൊടുത്തിരിക്കുന്നത്. നാല് പരിഷ്കാരങ്ങളാണ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിരിക്കുന്നത്. ഇതില്‍ റേഷന്‍, വൈദ്യുതി വിതരണ രംഗത്തുള്ള പരിഷ്കരണം ഉള്‍പ്പെടെയുള്ളവ കേന്ദ്രം നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളം അടക്കം 23 സംസ്ഥാനങ്ങള്‍ക്ക് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വായ്പ എടുത്തു കഴിഞ്ഞിട്ടുമുണ്ട്.