KERALA
വിവാദ മരം മുറി ഉത്തരവില്‍ റവന്യു വകുപ്പിന് പങ്കില്ലെന്നും കൊള്ളയടിക്ക് കൂട്ടൂനിന്നവരെയെല്ലാം പുറത്തുകൊണ്ടുവരുമെന്നും മന്ത്രി കെ. രാജന്‍

തിരുവനന്തപുരം: വിവാദ മരം മുറി ഉത്തരവില്‍ റവന്യു വകുപ്പ് പ്രതിക്കൂട്ടിലല്ലെന്ന് മന്ത്രി കെ. രാജന്‍. കര്‍ഷകര്‍ക്കു വേണ്ടി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. സമഗ്രമായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
കൊള്ളയടിക്ക് കൂട്ടൂനിന്നവരെയെല്ലാം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പട്ടയഭൂമിയിലെ മരംമുറിക്കണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിക്കുമെന്നും റവന്യൂമന്ത്രി. കൊള്ള നടത്താതിരിക്കാന്‍ പഴുതുകളടക്കുമെന്നും കെ.രാജന്‍ പറഞ്ഞു.