NATIONAL
ഉത്തരാഖണ്ഡിലെ പ്രതിപക്ഷ നേതാവു ഇന്ദിര ഹൃദയേഷ് അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡിലെ പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ്(80)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ന്യൂഡൽഹിയിലായിരുന്നു അന്ത്യം.ഹൽദ്വാനിയിൽനിന്നുള്ള നിയമസഭാംഗമായിരുന്നു ഇന്ദിര.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ദിരയുടെ വിയോഗത്തിൽ അനുശോചിച്ചു.