HEALTH
ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ 20 ലക്ഷത്തിലധികമെന്ന് റിപ്പോർട്ട്

ഡല്‍ഹി: രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചതിനേക്കാള്‍ ഏഴിരട്ടിയോളം കൂടുതലാണ് യഥാര്‍ത്ഥ കോവിഡ് മരണങ്ങള്‍ എന്ന് റിപ്പോര്‍ട്ട് . ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ 20 ലക്ഷത്തിലധികമാണെന്ന് ദ ഇക്കണോമിസ്റ്റ് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.
മരണസംഖ്യയിലെ കണക്കുകള്‍ വിവിധ സംസ്ഥാനങ്ങള്‍ തിരുത്തിവരുന്നതിനിടെയാണ് ദ ഇക്കണോമിസ്റ്റിന്റെ പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്.
നേരത്തെയും ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ മാധ്യമങ്ങളടക്കം രാജ്യത്ത് കോവിഡ് മരണങ്ങള്‍ കുറച്ചുകാണിക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളില്‍ ഔദ്യോഗിക മരണകണക്കുകളും ശ്മശാനങ്ങളിലെ സംസ്കാരം നടക്കുന്നതിന്റെ കണക്കുകളും തമ്മിലുള്ള പൊരുത്തക്കേട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.