Connect with us

KERALA

ഐഷ സുൽത്താനയെ പിന്തുണച്ച മന്ത്രി ശിവൻകുട്ടിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് കുമ്മനം

Published

on

തിരുവനന്തപുരം:രാജ്യദ്രോഹക്കേസിൽ പ്രതിയായ ഐഷ സുൽത്താനക്ക് പിന്തുണയും ആശംസയുമറിയിച്ച മന്ത്രി വി ശിവൻകുട്ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി.

ലക്ഷദ്വീപിലെ ജനങ്ങൾക്കു മേൽ കേന്ദ്ര സർക്കാർ ബയോവെപ്പൺ പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമർശമാണ് ഐഷ നടത്തിയത്. സാമുദായിക സൗഹാർദ്ദം തകർക്കാനും രാജ്യത്തിന്റെ ഐക്യം തകർക്കാനുമുള്ള പരാമർശത്തിനെതിരെ നിയമപരമായ നടപടികളാണ് ഉണ്ടായിരിക്കുന്നത്. ലക്ഷദ്വീപിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിനെ നിയമപരമായി നേരിടുകയാണ് വേണ്ടത്. മുഖ്യമന്ത്രിയെയും തന്നെയും വന്ന് കണ്ടാൽ ലക്ഷദീപ് പോലീസിൽ നിന്ന് രക്ഷിക്കാമെന്നാണ് ഐഷാ സുൽത്താനയോട് ശിവൻകുട്ടി ഫോണിൽ പറഞ്ഞത്. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന മന്ത്രി, മറ്റൊരു സംസ്ഥാനത്ത് രജിസ്ട്രർ ചെയ്തിരിക്കുന്ന കേസിൽ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണ്.തന്റെ മണ്ഡലത്തിൽ നടക്കുന്ന അഴിമതി, അക്രമം എന്നിവയെക്കുറിച്ച് ഒന്നും മിണ്ടാത്ത ശിവൻകുട്ടി, തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയ്ക്കുന്നതിനു പിന്നിൽ ചേതോവികാരം ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും കുമ്മനം കൂടിച്ചേർത്തു

Continue Reading