HEALTH
പൊലീസുകാർക്കിടയിൽ വീണ്ടും കൊവിഡ് രൂക്ഷമാകുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാർക്കിടയിൽ വീണ്ടും കൊവിഡ് രൂക്ഷമാകുന്നു. രണ്ടു ദിവസത്തിനിടെ രണ്ടു എസ്ഐമാർക്ക് ഉൾപ്പെടെ 25 ഉദ്യോഗസ്ഥർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം നിരീക്ഷണത്തിലേക്ക് മാറി. പേരൂർക്കട സ്റ്റേഷനിൽ മാത്രം 12 പൊലീസുകാർക്ക് കൊവിഡ് പിടിപെട്ടു.സിറ്റി സ്പെഷൽ ബ്രാഞ്ചിലെ ഏഴ് പേർക്കും കന്റോണ്മെന്റ് സ്റ്റേഷനിലെ ആറ് പേർക്കും കൂടി രോഗം സ്ഥിരീകരിച്ചതാണ് ആശങ്കയ്ക്കിടയാക്കുന്നത്. ഒന്നാം തരംഗത്തിനിടെയും സംസ്ഥാനത്ത് പൊലീസ് സേനയിൽ വ്യാപകമായി രോഗബാധയുണ്ടായിരുന്നു.നിയന്ത്രണം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പൊലീസുകാരെ വിവിധയിടങ്ങളിൽ വിന്യസിച്ചിരുന്നു. ജനങ്ങളുമായുണ്ടായ സമ്പർക്കം രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് വിലയിരുത്തൽ