Connect with us

HEALTH

കൊവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം

Published

on

ന്യൂഡൽഹി: കൊവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഒരു ലക്ഷം മുന്നണി പോരാളികൾക്ക് ആറ് വ്യത്യസ്‌ത കോഴ്‌സുകളിലാണ് പ്രത്യേക പരിശീലനം നൽകുകയെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ബേസിക് കെയർ ഹെൽപ്പർ, ഹോം കെയർ ഹെൽപ്പർ, അഡ്വൈസ് കെയർ ഹെൽപ്പർ, മെഡിക്കൽ ഇൻസ്ട്രമെന്‍റ് ഹെൽപ്പർ, എമർജൻസി കെയർ ഹെൽപ്പർ, സാമ്പിൾ കളക്ഷൻ ഹെൽപ്പർ എന്നീ വിഭാ​ഗങ്ങളിലാണ് മുന്നണി പോരാളികൾക്ക് പരിശീലനം നൽകുക.
26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. സ്‌കിൽ ഇന്ത്യ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുകയെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്

Continue Reading