Entertainment
ബോളിവുഡ് സിനിമ താരം ദിലീപ് കുമാർ അന്തരിച്ചു

മുംബൈ :ബോളിവുഡ് സിനിമ താരം ദിലീപ് കുമാർ(98) അന്തരിച്ചു. ന്യൂമോണിയയെത്തുടർന്ന് ചികിത്സയിലായിരുന്നു. മുംബയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ 7.30 ഓടെയായിരുന്നു മരണം.
ആറുപതിറ്റാണ്ടോളം ബോളിവുഡ് സിനിമകളിൽ നിറഞ്ഞു നിന്ന നടനായിരുന്നു ദിലീപ് കുമാർ.1944 ൽ പുറത്തിറങ്ങിയ ‘ജ്വാർ ഭട്ട്’ ആണ് ആദ്യ ചിത്രം. ‘കില'(1998) യിലാണ് അവസാനമായി അഭിനയിച്ചത്. ദേവ്ദാസ്,ആന്ദാസ്,ആൻ,ആസാദ്,മുഗൾ ഇ അസം, ഗംഗ,ജമുന തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പട്ടു
പത്മവിഭൂഷൺ, പത്മഭൂഷൺ,ദാദ സാഹേബ് ഫൽക്കെ അവാർഡുകൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. എട്ട് തവണ മികച്ച നടനുള്ള ഫിലിംഫെയർ പുരസ്‌കാരം നേടി. 1922ൽ പാകിസ്ഥാനിലെ പെഷാവറിലായിരുന്നു ജനിച്ചത്.