NATIONAL
രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിയാകും

ന്യൂഡൽഹി: ഇന്ന് വൈകിട്ട് നടക്കുന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തിൽ മലയാളിയായ രാജീവ് ചന്ദ്രശേഖറും മന്ത്രിയാവും.ഏതാനും മന്ത്രിമാരെ ഒഴിവാക്കിയും ചില സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയർത്തിയും 25 ഓളം പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിയുമാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനം നടക്കുക
പ്രമുഖ വ്യവസായിയും കർണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖറും മന്ത്രിയാകുമെന്ന് ഉറപ്പായി