Crime
കെ.എം ഷാജിയെ വിജിലൻസ് ഇന്നു വീണ്ടും ചോദ്യം ചെയ്യുന്നു

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയെ വിജിലൻസ് ഇന്നു വീണ്ടും ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വിജിലൻസ് ഓഫീസിൽ വിളിച്ച് വരുത്തിയാണ് തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യൽ. ഇന്നലെ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. തുടർന്ന് ഇന്ന് കാലത്ത് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാക്കാൻ ആവശ്യപ്പടുകയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഷാജി നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നായിരുന്നു വിജിലൻസ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിനായി പിരിച്ച പണത്തിന്റെ രസീതിന്റെ കൗണ്ടർ ഫോയിലുകളും മിനിറ്റ്സിന്റെ രേഖകളും ഷാജി തെളിവായി നൽകിയിരുന്നു.
ഷാജിക്ക് വരവിൽക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. നവംബറിൽ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തി. തുടർന്നാണ് ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തത്.