Connect with us

KERALA

ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ്

Published

on

തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ് ലഭിക്കും. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരൻ ഹർഷാദിന്‍റെ കുടുംബത്തിന് സംസ്ഥാന സർക്കാർ സഹായധനം പ്രഖ്യാപിച്ചു. 20 ലക്ഷം രൂപ ഹർഷാദിന്‍റെ കുടുംബത്തിന് അനുവദിച്ചു. ഇതിൽ 10 ലക്ഷം വീട് നിർമാണം പൂർത്തിയാക്കാൻ നൽകും. ആശ്രിതയ്ക്ക് സർക്കാർ ജോലി നൽകാനും 18 വയസ് വരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കാനും തീരുമാനമായി.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറിന്‍റെ തിരിച്ചെടുക്കൽ മന്ത്രിസഭ പരിഗണിച്ചില്ല. അദ്ദേഹത്തിന്‍റെ സ‌സ്‌പെൻഷൻ കാലാവധി നാളെയാണ് അവസാനിക്കുന്നത്. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ അനുവദിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Continue Reading