NATIONAL
മുംബൈയില്‍ കനത്ത മഴ . റോഡുകളില്‍ വെള്ളം കയറി ഗതാഗത തടസം

മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടർന്ന് ഗതാഗതം ഭാഗികമായി സ്തംഭിച്ചു. ഇന്ന് രാവിലെയും തുടരുന്ന മഴയില്‍ റെയില്‍വേ പാളങ്ങള്‍ മുങ്ങി. റോഡുകളില്‍ വെള്ളം കയറി ഗതാഗത തടസം നേരിട്ടു.
ട്രെയിനുകളില്‍ പലതും വൈകിയാണ് സര്‍വിസ് നടത്തുന്നത്. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു അവശ്യസേവനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുമായി പ്രദേശിക ട്രെയിനുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. കുര്‍ള സ്റ്റേഷന്, ഹാര്‍ബര്‍ ലെയിന്‍ എന്നിവിടങ്ങളിലെ ട്രെയിന്‍ ഗതാഗത്തെ ഭാഗികമായി ബാധിച്ചു.ആളപായം റിപ്പാര്‍ട്ട് ചെയ്തിട്ടില്ല.