NATIONAL
കർഷക ധർണയ്ക്ക് പിന്തുണ പഖ്യാപിച്ച് കേരളത്തിൽ നിന്നുള്ള എംപിമാരും

ഡൽഹി:കർഷക ധർണയ്ക്ക് പിന്തുണ പഖ്യാപിച്ച് കേരളത്തിൽ നിന്നുള്ള എംപിമാരും ജന്തർ മന്ദറിൽ. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, തുടങ്ങിയ പത്ത് എംപിമാരാണ് എത്തിയത്.
എന്നാൽ എംപിമാരെ പ്രവേശിപ്പിക്കാൻ ആകില്ലെന്ന് ഡൽഹി പൊലീസ് നിലപാടെടുത്തു. എംപിമാരുടെ തിരിച്ചറിയാൻ രേഖകൾ പരിശോധിച്ച് ശേഷവും കടത്തിവിട്ടില്ല. തുടർന്ന് പൊലീസിനെ അവഗണിച്ച് എംപിമാർ ജന്തർ മന്തറിലേക്ക് പ്രവേശിച്ചുവെങ്കിലും എംപിമാരെ പൊലീസ് വീണ്ടും തടഞ്ഞു.
സമരം ചെയ്യുന്ന കർഷകരെ നേരിൽ വന്ന് കണ്ട് അഭിവാദ്യമർപ്പിക്കാനാണ് കേരളത്തിലെ കോൺഗ്രസ് എംപിമാർ എത്തിയതെന്നും എന്നാൽ പൊലീസ് കടത്തി വിടാത്തത് ജനാധിപത്യാവകാശത്തിന്റെ നഗ്നമായ ലംഘനമാണെന്ന് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു