Crime
ഫോണ്‍ ചോര്‍ത്തല്‍ റിപ്പോര്‍ട്ട് തള്ളി കേന്ദ്ര ഐ.ടി. മന്ത്രി

ന്യൂദല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ റിപ്പോര്‍ട്ട് തള്ളി കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്. റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമെന്നാണ് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്.
ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമച്ചതാണെന്നും അശ്വിനി ആരോപിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിനു തൊട്ടുമുന്‍പ് റിപ്പോര്‍ട്ട് വന്നത് യാദൃശ്ചികമല്ലെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.
പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ അശ്വിനി വൈഷ്ണവും ഉള്‍പ്പെട്ടിട്ടുണ്ട്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഗൂഢാലോചനയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞിരുന്നു.