KERALA
ഐ.എൻ.എൽ. നേതൃയോഗത്തിനിടെ വാക്കേറ്റവും . അടിപിടിയും

കൊച്ചി: കൊച്ചിയിൽ നടന്ന ഐ.എൻ.എൽ. നേതൃയോഗത്തിനിടെ വാക്കേറ്റവും . അടിപിടിയും. തുടർന്ന്. യോഗം പിരിച്ചുവിട്ടതായി ഒരു വിഭാഗം അറിയിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിലും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റവും സംഘർഷവും.പോലീസ് ഇടപെട്ടാണ് വലിയ സംഘർഷത്തിലേക്ക് പോകാതെ സ്ഥിതിഗതികൾ നിയന്ത്രിച്ചത്. പുറത്ത് വെച്ചും പ്രവർത്തകർ ഏറ്റുമുട്ടി.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഇവിടെ യോഗം നടന്നതെന്ന ആരോപണവും ഉയർന്നു. രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം ലഭിച്ചതു മുതൽ ഐ.എൻ.എല്ലിൽ പൊട്ടിത്തെറികൾ ഉണ്ടായിരുന്നു. പി.എസ്.സി. അംഗത്വം വിൽപനയ്ക്കു വെച്ചു എന്ന ആരോപണം കൂടി ഉയർന്നതോടെ പ്രശ്നം ഗുരുതരമാവുകയായിരുന്നു.
പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. ചില പ്രവർത്തകർക്ക് പരിക്കേറ്റു. മന്ത്രിയെ പോലീസ് അകമ്പടിയോടെയാണ് പുറത്തെത്തിച്ചത്.