HEALTH
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഡോക്ടർക്ക് മൂന്നാം തവണയും കോവിഡ്

മുംബൈ: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഡോക്ടർക്ക് മൂന്നാം തവണയും കോവിഡ് .മുംബൈയിൽ കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർക്കാണ് മൂന്നാം തവണയും കോവിഡ് സ്ഥിരീകരിച്ചത്. വീർ സവർക്കർ ആശുപത്രിയിലെ 26 കാരിയായ ഡോ. ശ്രുഷ്തി ഹലാരിക്കാണ് വീണ്ടും രോഗം പിടിപെട്ടത്. കഴിഞ്ഞ 13 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിൽ രണ്ട് തവണ രോഗം പിടിപെട്ടത് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷമാണ്.
കഴിഞ്ഞ വർഷം ജൂൺ 17നാണ് ഡോക്ടർക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ചെറിയ ലക്ഷണങ്ങൾ മാത്രമേ അന്നു കാണിച്ചിരുന്നുള്ളു. ഈ വർഷം മാർച്ച് എട്ടിന് ഡോക്ടർ ഹലാരി കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസും ഏപ്രിൽ 29ന് രണ്ടാം ഡോസും സ്വീകരിച്ചിരുന്നു. ഈ സംഭവം ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്ക പടർത്തിയിരിക്കുകയാണ്.