KERALA
എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രകടനമായി എത്തിയ പ്രതിഷേധക്കാരെ ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. ബാരിക്കേഡ് മറിച്ചിടാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ ജലപീങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നീട് റോഡിൽ കുത്തിയിരുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.