Connect with us

Business

ഒരു തരി സ്വർണ്ണ മണിയാതെ ബോബി ചെമ്മണൂരിന്റെ മകൾ വിവാഹിതയായി

Published

on

കൊച്ചി: കേരളത്തിലെ അറിയപ്പെടുന്ന ജ്വല്ലറി ഗ്രൂപ്പ് ഉടമയുടെ മകളുടെ വിവാഹം ലളിതമായി നടത്തിയത് ചർച്ചയാക്കി സോഷ്യൽ മീഡിയ . ചെമ്മണ്ണൂർ ജ്വല്ലറി ഉടമ ബോബി ചെമ്മണൂറാണ് ഈ മാതൃക കാട്ടിയത്.
ബോബിയുടെ ഏകമകള്‍ അന്നയുടെ വിവാഹമാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. വിവാഹം ഇങ്ങനെ നടത്തിയതിന് നിരവധി പേരാണ് ബോബി ചെമ്മണ്ണൂറിന് അഭിനന്ദനം അറിയിക്കുന്നത്

ബോബി ചെമ്മണ്ണൂരിന്റെയും സ്മിതയുടെയും ഏക മകള്‍ ആണ് അന്ന ബോബി. അന്ന ബോബിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ചയില്‍ അധികമായി. അന്ന ബോബിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത് മലയാള സിനിമയിലെ സഹ നടനും സംവിധായകനുമായ സാം സിബിന്‍ ആണ്. സാം തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. ഇതോടെയാണ് വിവാഹവും സോഷ്യല്‍ മീഡിയില്‍ നിറഞ്ഞത്.

കേരളത്തിലെ അറിയപ്പെടുന്ന സ്വര്‍ണ ഗ്രൂപ്പായിട്ടും ബോബി ചെമ്മണൂരിന്റെ മകള്‍ വിവാഹത്തിന് ഒരു തരി സ്വര്‍ണം പോലും അണിഞ്ഞിരുന്നില്ല. വെള്ള നെക്ലേസും കമ്മലും മോതിരവും മാത്രമാണ് അന്ന വിവാഹത്തില്‍ അണിഞ്ഞിരുന്നത്, വളരെ ലളിതമായ നടന്ന വിവാഹത്തെ ആളും ആരവും ഒന്നും ഇല്ലായിരുന്നു.

2018ല്‍ പുറത്തിറങ്ങിയ ക്വീന്‍, 2019ല്‍ പുറത്തിറങ്ങിയ ഓര്‍മ്മയില്‍ ഒരു ശിശിരം എന്നീ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് സാം സിബന്‍. ഡിജോ ജോസ് ആന്റണിയുടെ സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തില്‍ ജിമ്മന്‍ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

Continue Reading