Connect with us

HEALTH

രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് നിബന്ധനകളില്ലാതെ അന്തർ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്രo

Published

on

ന്യൂഡൽഹി: രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർക്ക് മറ്റ് നിബന്ധനകളില്ലാതെ അന്തർ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു. ഇത്തരക്കാർക്ക് നെഗറ്റീവ് ആർടിപിസിആർ പരിശോധനാ ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശം നൽകി.

രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് അന്തർ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് നേരത്തെ ലോക്‌സഭയിൽ കേന്ദ്ര ടൂറിസം മന്ത്രി കിഷൻ റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രേഖാമൂലം കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങളെ ഇക്കാര്യം അറിയിച്ചത്. അന്തർ സംസ്ഥാന യാത്രാ മാനദണ്ഡത്തിൽ സംസ്ഥാനങ്ങൾ ഏകീകൃത പ്രോട്ടോക്കോൾ പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

നിലവിൽ ഓരോ സംസ്ഥാനങ്ങൾക്കും വ്യത്യസ്തമായ രീതികളാണുള്ളത്. സിക്കിമിലും മഹാരാഷ്ട്രയിലും മാത്രമാണ് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റുള്ളവർക്ക് അന്തർ സംസ്ഥാന യാത്ര അനുവദിക്കുന്നത്. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവ് ആർടിപിസിആർ ഫലം നിർബന്ധമാണ്. എന്നാൽ, സംസ്ഥാനങ്ങളുടെ ഇത്തരം നിബന്ധനകൾ ടൂറിസം വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നുവെന്ന ആരോപണം ഉയർന്നതോടെയാണ് കേന്ദ്രത്തിന്റെ ശക്തമായ നിർദേശം. അതേസമയം, ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാനങ്ങളുടേതായിരിക്കും

Continue Reading