Connect with us

International

അഫ്ഗാനില്‍ യുദ്ധം അവസാനിച്ചെന്ന് താലിബാന്‍

Published

on

കാബൂൾ: അഫ്ഗാനിസ്ഥാനിൽ യുദ്ധം അവസാനിച്ചുവെന്ന് താലിബാൻ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട് ജീവിക്കാൻ താൽപര്യപ്പെടുന്നില്ല. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വ്യക്തമാക്കുമെന്നും താലിബാൻരാഷ്ട്രീയകാര്യ വക്താവ് മുഹമ്മദ് നയീം അൽ ജസീറയോട് പറഞ്ഞു.
അഫ്ഗാനിലെ യുദ്ധം അവസാനിച്ചു. ഞങ്ങൾ അന്വേഷിച്ചത് എന്താണോ അത് നേടിക്കഴിഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനങ്ങളുടെ സ്വതന്ത്ര്യവുമാണ് ഞങ്ങൾ ആഗ്രഹിച്ചത്. ഈ രാജ്യത്തെ മറ്റുള്ളവരുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ ജനങ്ങളെ ഉപദ്രവിക്കില്ലെന്നും താലിബാൻ വക്താവ് കൂട്ടിച്ചേർത്തു.

അഫ്ഗാൻ ജനതയ്ക്കും മുജാഹീദിനുകൾക്കും മഹത്തായ ദിനമാണ് ഇന്ന്. 20 വർഷത്തെ അവരുടെ അധ്വാനവും ത്യാഗവുമാണ് ഇന്ന് ഫലം കണ്ടിരിക്കുന്നത്.-മുഹമ്മദ് നയീം പറഞ്ഞു.

Continue Reading